travel

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനേഹരമായ സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗ്രാമപഞ്ചായത്താണ് അമ്പൂരി. പക്ഷേ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരി. ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ഇവിടം. തിരുവനന്തപുരത്ത് നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് അമ്പൂരിയെ ഇത്ര മനോഹരമാക്കുന്നത്.

നല്ല തെളിമയുള്ള വെള്ളവും റമ്പർ തോട്ടങ്ങളും അതിലേറെ സൗന്ദര്യമുള്ള പാതയും ആരെയാണ് ആകർഷിക്കാത്തത്. റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന റമ്പർ തോട്ടങ്ങളും അതിനുള്ളിലെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഒക്കെ അമ്പൂരിയുടെ പ്രത്യേകതയാണ്. അമ്പൂരിയിൽ ശുദ്ധമായ രുദ്രാക്ഷ (എലിയോകാർപസ് ഗാനിട്രസ്) വൃക്ഷങ്ങൾ ഉണ്ടെന്നത് മറ്റൊരു സവിശേഷതയാണ്. ദ്രവ്യപ്പാറ, മായം, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല തുടങ്ങിയ നിരവധി സ്ഥലങ്ങളും ഇവിടെയുണ്ട്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ച സമ്മാനിക്കുന്ന ദ്രവ്യപ്പാറയാണ് (നിധി റോക്ക്) അമ്പൂരിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്റ്. പുരവിമല,കുന്നത്തുമല എന്നിവ നല്ല ട്രക്കിംഗ് സ്പോട്ടുകളാണ്. പക്ഷേ അവിടെ കയറണമെങ്കിൽ ഫോറസ്റ്റ് അധികാരികളുടെ അനുവാദം ആവശ്യമാണ്. കൂടാതെ, സഞ്ചാരികൾക്ക് താമസിക്കാനായി ഹോട്ടലുകളും ഇവിടെ ലഭ്യമാണ്.

എത്തിച്ചേരാൻ

അമ്പൂരിയിലേക്ക് എത്തിച്ചേരാനായി തമ്പാനൂരിൽ നിന്നും കുടപ്പനക്കുന്ന്- അമ്പൂരി- നെയ്യാർ ‌‌ഡാം റോ‌ഡ് വഴി ഏകദേശം 40 കിലോമീറ്റർ സഞ്ചരിക്കണം.