kk

എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും ഒരുകൂട്ടം അദ്ധ്യാപകർ പ്രത്യേക രാഷ്ട്രീയപ്പാർട്ടികൾക്ക് വേണ്ടി തങ്ങളുടെ എഫ്.ബി പോസ്റ്റുകൾ വഴി പ്രചാരണം നടത്തുന്നത് കുറച്ചുനാളുകളായി ശക്തിപ്പെട്ടു വരികയാണ്. തങ്ങളുടെ എഫ്.ബി പോസ്റ്റുകൾക്ക് താഴെ ആരെങ്കിലും വിമർശനപരമായി കമന്റ് ഇടുകയാണെങ്കിൽ അത്തരം കമന്റ് ഇടുന്നവരെ വളരെ മ്ലേച്ഛമായി അപമാനിക്കുന്നതും ഇവരുടെ ഹോബിയാണ്. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയപ്പാർട്ടിയ്‌ക്ക് എതിരായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളോട് അവഗണനയോടു കൂടി പെരുമാറുകയും അവരുടെ ഇന്റേണൽ മാർക്കുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന അദ്ധ്യാപകരുള്ളതായും അറിയുന്നു. ഇവർ അദ്ധ്യാപകസമൂഹത്തിനാകെ മാനക്കേടാണ്. ഇത്തരം പ്രവണതകൾ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകുന്നതിനൊപ്പം സർക്കാർ, എയ്ഡഡ് സ്‌കൂൾകോളേജ് അദ്ധ്യാപകരുടെ എഫ്.ബി പോസ്റ്റുകൾക്കും കൂടി സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്.

എ.കെ.അനിൽകുമാർ,

നെയ്യാറ്റിൻകര