beauty

നല്ല ഭംഗിയുള്ള പാദങ്ങൾ സ്വന്തമാക്കാനായി ആദ്യം വേണ്ടത് ശുചിത്വമാണ്. വിണ്ടുകീറിയ പാദങ്ങൾ പലരുടെയും പ്രശ്നമാണ്. പാദങ്ങളുടെ സംരക്ഷണത്തിനായുള്ള കുറച്ചു മാർഗങ്ങൾ പരിചയപ്പെടാം.

*ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്‌ക്ക് നാല് തുള്ളി ചെറുനാരങ്ങാ നീര് ചേർത്തതിന് ശേഷം 15 മിനിട്ട് പാദങ്ങൾ മുക്കി വയ്‌ക്കാം. ആഴ്‌ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്യുന്നതിലൂടെ പാദങ്ങൾ മൃദുലവും ഭംഗിയുള്ളതുമാക്കുന്നു.

*മുട്ടയുടെ വെള്ളയിൽ ഒരു ടേബിൾ സ്​പൂൺ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി ആവണക്കെണ്ണയും​ ഒരു സ്​പൂൺ അരിപ്പൊടിയും ചേർക്കുക. ശേഷം തയാറാക്കിവച്ച മിശ്രിതം കാലിൽ പുരട്ടി പത്ത്​ മിനിറ്റ് നന്നായി മസാജ് ചെയ്ത്, ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.

*ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവെച്ചതിനുശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ട് ഉരസുക. ഇത് പാദങ്ങളിലെ അഴുക്ക്, കറുത്തപാടുകൾ എന്നിവയെ അകറ്റാൻ സഹായിക്കും.