book

പുതുകാലത്തെ പ്രവണതകളിലൂടെ സഞ്ചരിക്കുന്ന
നോവലാണ് ' അഷ്ടമുടി'

യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​ ​നി​ഷ്ഠ​യോ​ടെ​ ​ആ​ദ​ർ​ശ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ന്ന് ​ജീ​വി​ത​ത്തെ​ ​സ​ത്യ​സ​ന്ധ​മാ​യി​ ​നേ​രി​ട്ട,​ ​സ​മ്പ​ന്ന​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച​ ​ദേ​വ​കി​ ​അ​മ്മ​യെ​ന്ന​ ​ ഒ​രു​ ​സാ​ധാ​ര​ണ​ ​വ​നി​ത​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ഒ​രു​ ​കാ​ല്പ​നി​ക​ ​ദു​ര​ന്ത​ ​ശു​ഭാ​ന്ത​ ​നോ​വ​ലാ​ണ് ​വേ​ണു​ഗോ​പാ​ൽ​ ​വി.​ ​ര​ചി​ച്ച​ ​'​അ​ഷ്ട​മു​ടി​​"​യൗ​വ​ന​ത്തി​ള​പ്പി​ൽ​ ​കൗ​തു​കം​ ​തോ​ന്നി​യ​ ​യു​വാ​വുമായി അടുത്തെങ്കി​ലും​ ​പി​ന്നീ​ട് ​ സൗ​ഭാ​ഗ്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​ഇ​ക്കാ​ര്യം​ ​ഗോ​പ്യ​മാ​യി​ ​വ​ച്ച് ​ സ​മൃ​ദ്ധി​യു​ടെ​യും​ ​ഉ​യ​ർ​ന്ന​ ​സ്ഥാ​ന​മാ​ന​ങ്ങ​ളു​ടെ​യും​ ​ ജീ​വി​തം​ ​ന​യി​ക്കാ​ൻ​ ​ദേ​വ​കി​യെ​ന്ന​ ​ദേ​വു​ ​ത​യ്യാ​റാ​വു​ന്നി​ല്ല.​ ​​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് ​വി​വാ​ഹം​ ​ക​ഴി​പ്പി​ച്ച​ ​ക്യാ​പ്റ്റ​ൻ​ ​ഡോ.​ ​വി​ഷ്‌​ണു​ ​എ​ന്ന​ ​ആ​ർ​മി​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ​അ​വ​സ​രോ​ചി​ത​മാ​യി​ ​ദേ​വു​ ​ത​ന്റെ​ ​ചെ​റു​പ്പ​ത്തി​ലു​ണ്ടാ​യ​ ​ബ​ന്ധ​ത്തെ​പ്പ​റ്റി​ ​തു​റ​ന്നു​ ​പ​റ​യു​ന്നു.
ക​ഥാ​വ​സാ​ന​ത്തി​ൽ​ ​വി​വി​ധ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളും​ ​ദേവകിയെ​ ​സ്വ​ന്തം​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​രി​കി​ൽ​ ​കൊ​ണ്ടെ​ത്തി​ച്ചു.​ ​അ​വ​യെ​ല്ലാം​ ​സം​ഭാ​വ്യ​മെ​ന്ന് ​തോ​ന്നി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​കൃ​ത​ഹ​സ്ത​നാ​യി​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വ് ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​ഏ​താ​യാ​ലും​ ​ന​ന്മ​യ്‌​ക്ക് ​സ​ദ്​ഫ​ല​വും​ ​തി​ന്മ​യ്‌​ക്ക് ​ശി​ക്ഷ​യും​ ​കി​ട്ടു​ന്ന​ ​അ​ന്തി​മ​ഫ​ലം​ ​-​പോ​യ​റ്റി​ക് ​ജ​സ്റ്റി​സ് ​ത​ന്നെ​ ​ദേ​വു​വി​ന് ​ല​ഭ്യ​മാ​യി.​ ​നോ​വ​ലി​ന്റെ​ ​പു​റം​ച​ട്ട​യി​ൽ​ ​'കൗ​മാ​ര​ത്തി​ൽ​ ​നി​ന്ന് ​യൗ​വ​ന​ത്തി​ലേ​യ്‌​ക്ക് ​ക​ട​ക്കു​ന്ന​ ​യു​വ​തി​ക​ൾ​ക്ക് ​ഗു​ണ​പാ​ഠ​മാ​കു​ന്ന​ ​നോ​വ​ൽ​"​ ​എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​ ​ത​ല​വാ​ച​കം​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ശ​രി​യാ​ണ്.
ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ​ ​അ​റി​വ്,​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,​ ​കോ​ട​തി​യു​ടെ​ ​രീ​തി​ക​ൾ,​ ​അ​ഭി​ഭാ​ഷ​ക​രു​ടെ​ ​ത​ന്ത്ര​കു​ത​ന്ത്ര​ങ്ങ​ൾ,​ ​ആ​ധു​നി​ക​ ​വൈ​ദ്യ​ശാ​സ്ത്ര​ജ്ഞാ​നം,​​ ​സ്ത്രീ​ശ​രീ​ര​ ​ഭാ​വം,​ ​സ്ഥ​ല​ത്തെ​ ​ഭ​ക്ഷ​ണ​​വി​ഭ​വ​ ​വി​വ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യെ​ല്ലാം​ ​ല​ളി​ത​ ​ഭാ​ഷ​യി​ൽ​ ​നോ​വ​ലി​ൽ​ ​പ്ര​കാ​ശി​പ്പി​ക്കു​ന്നു​ണ്ട്.​ ​ബൈ​ബി​ളി​ലെ​ ​വ​ച​ന​ങ്ങ​ൾ,​ ​കാ​ളി​ദാ​സ​ ​ശ്ലോ​ക​ങ്ങ​ൾ,​ ​നീ​തി​ ​സാ​രോ​പ​ദേ​ശം​ ​എ​ന്നി​വ​യെ​ല്ലാം​ ​പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്.​ ​നാ​ട​ൻ​ ​പ​ഴ​ഞ്ചൊ​ല്ലു​ക​ളും​ ​സ​ന്ദ​ർ​ഭോ​ചി​ത​മാ​യി​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​ഭാ​ഷാ​ ​ശൈ​ലി​യി​ൽ​ ​കൃ​ത്യ​ത,​ ​മി​ത​വാ​ക്ത്വം,​ ​വ്യ​ക്ത​ത​ ​എ​ന്നി​വ​യെ​ല്ലാം​ ​പാ​ലി​ച്ചി​ട്ടു​ള്ള​ത് ​ശ്ലാ​ഘ​നീ​യ​മാ​ണ്.​ ​ചു​രു​ക്ക​ത്തി​ൽ​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്ന​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​ സ​മൂ​ഹ​ത്തി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പു​രു​ഷ​മേ​ധാ​വി​ത്വ​വും​ ​ നാ​ട്ടു​ന​ട​പ്പു​ക​ളും​ ​മ​നോ​ഭാ​വ​ങ്ങ​ളും​ ​കാ​ര​ണം​ ​സ്ത്രീ​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​വി​വി​ധ​ ​വൈ​യ​ക്തി​ക,​ ​സാ​മൂ​ഹ്യ,​ ​സാ​മ്പ​ത്തി​ക,​ ​സാം​സ്‌​കാ​രി​ക​ ​പ്ര​ശ്ന​ങ്ങ​ളെ​ ​അ​തി​സം​വേ​ദ​ന​ത്തോ​ടെ​ ​പ​ഠി​ച്ച് ​വാ​യ​ന​ക്കാ​ർ​ക്ക് ​അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്നു.​ ​ഇ​തൊ​രു​ ​ന​വ​ന​വോ​ത്ഥാ​ന​ ​പ്ര​വ​ണ​ത​യാ​ണെന്ന് പറയാം.
(​വേണുഗോപാൽ വിയുടെ ഫോ​ൺ​:​ 9544231159)