സദ്ഗുരുവിന്റെ ഏറ്റവും പുതിയ പുസ്തകമായ 'എറ്റേർണൽ എക്കോസ് എ ബുക്ക് ഒഫ് പോയംസ് (1994-2021)" വായനക്കാരിലേക്ക്. സദ്ഗുരുവിന്റെ ജീവിത ഉൾക്കാഴ്ചകളുടെ വ്യാപ്തി ഉൾക്കൊള്ളുന്ന ഈ പുസ്തകം, 'യോഗ", 'പ്രകൃതി" തുടങ്ങി 'നിഗൂഢമായവ", 'ആളുകളും സ്ഥലങ്ങളും" എന്നിങ്ങനെ അദ്ദേഹത്തിന്റെ കവിതകളുടെ അവിശ്വസനീയ ശേഖരമാണ്.
പ്രകാശന വേളയിൽ, സദ്ഗുരു പറഞ്ഞു: ''നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അർത്ഥം കണ്ടെത്താൻ ശ്രമിച്ചാൽ, പുതിയ അർത്ഥങ്ങൾ ചമയ്ക്കുക മാത്രമായിരിക്കും ചെയ്യുക."" പുസ്തകത്തിൽ നിന്ന് 'എപ്പോൾ" എന്ന കവിത വായിച്ചതിനു ശേഷം സദ്ഗുരു പറഞ്ഞു, ''മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, അവരുടെ ഗ്രഹണക്ഷമത ഏകപക്ഷീയമായ ധാരണ നൽകുന്നു എന്നതാണ്. നിങ്ങൾക്ക് വെളിച്ചം കാണുമ്പോൾ ഇരുട്ട് കാണാനാകില്ല, ശബ്ദം കേൾക്കുമ്പോൾ നിശബ്ദത കേൾക്കാനുമാവില്ല. അതുകൊണ്ട്, ജീവിതം വിപരീതങ്ങളുടെ ഒരു വലിയ കൂനയായിത്തീരുന്നു.""
''ലോകത്തിലെ ഏകദേശം എട്ട് ലക്ഷം കോടി ആളുകൾ ഒരു ദിവസം സഹിക്കുന്ന കഷ്ടപ്പാടുകളുടെ അളവ് രേഖപ്പെടുത്തിയാൽ, അത് ഒരു നിത്യതയിലേക്ക് നീണ്ടുനില്ക്കാൻ തക്കവണ്ണം പര്യാപ്തമാണ്. ഇതിനെല്ലാം കാരണം അവർ അതിജീവനത്തിന്റെ ഉപകരണങ്ങളെ തെറ്റിദ്ധരിച്ചതാണ്. നിങ്ങൾക്ക് ജീവിതത്തിലൂടെ നടന്നുപോകണമെങ്കിൽ, ഏതാണ് വെളിച്ചം, ഏതാണ് ഇരുട്ട് എന്ന് മനസിലാക്കിയിരിക്കണം.""
ബോളിവുഡ് നടിയും സദ്ഗുരുവിന്റെ നൈഷ്ഠിക അനുയായിയുമായ കങ്കണ റണാവത്ത് 'എറ്റേർണൽ എക്കോസ് എ ബുക്ക് ഒഫ് പോയംസി"നെക്കുറിച്ച് പറഞ്ഞതിങ്ങനെ: ''ഈ കവിതകൾ വളരെ അത്ഭുതകരമായിട്ടുണ്ട്; ഇതുപോലൊന്ന് ഞാൻ മുമ്പ് വായിച്ചിട്ടില്ല. ഞാൻ കവിതകൾ വായിച്ചാണ് വളർന്നത്, അവ വൈകാരികമോ വിഷാദം നിറഞ്ഞതോ ആയിരുന്നു. എന്നാൽ ഈ ശേഖരം വായനക്കാരനിൽ മറ്റെന്തോ ഒന്ന് ഉത്തേജിപ്പിക്കുന്നുണ്ട്,""
പുസ്തകത്തിന്റെ വില 599 രൂപ. ഇത് ഇഷ ലൈഫ് വെബ്സൈറ്റിൽ നിന്നും ഓൺലൈനായി ഓർഡർ ചെയ്യാം.