അശ്വതി: അത്ഭുതകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഉദ്യോഗാർത്ഥികൾക്ക് കർമ്മലബ്ദി. ഭാഷ, സാഹിത്യാദികളിൽ മികവ് പ്രകടമാക്കും.
ഭരണി: ഭയപ്പാടിൽനിന്ന് മോചനം ലഭിക്കും. വിദേശയാത്രാകാര്യങ്ങൾക്ക് അനുകൂലസ്ഥിതി, കുടുംബ ജീവിതത്തിൽ സന്തോഷം എന്നിവ പ്രതീക്ഷിക്കാം.
കാർത്തിക: കാരുണ്യപ്രവർത്തനങ്ങൾക്കായി സമയം നീക്കിവയ്ക്കും. ധാർമിക കാര്യങ്ങൾ, തീർത്ഥാടനം എന്നിവയ്ക്കായി ധനവ്യയം. വ്യവഹാരാദികളിൽ വിജയം.
രോഹിണി: രോഗാതുരരായവരെ പലവിധത്തിലും സഹായിക്കാനിടവരും. ധനവിനിമയത്തിൽ അശ്രദ്ധമൂലം നഷ്ടം സംഭവിക്കും. നവദമ്പതികൾ യാത്രപോകും.
മകയിരം: മതപരമായ പ്രത്യേക ചടങ്ങുകളിൽ സംബന്ധിക്കും. കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് അംഗീകാരം ലഭിക്കും.
തിരുവാതിര: തീരുമാനങ്ങൾ എടുത്തുവെങ്കിലും അവ നടപ്പിൽവരുത്തുവാൻ ഭഗീരഥ പ്രയത്നം വേണ്ടിവരും. കാര്യങ്ങൾക്ക് തടസം അനുഭവപ്പെടുമെങ്കിലും സാമ്പത്തിക വർദ്ധനവുണ്ടാകും.
പുണർതം: പുണ്യനദികളിൽ സ്നാനം ചെയ്യും. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഒാടിനടക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം ഉണ്ടാകും.
പൂയം: സംഗീത സദസകളിൽ സാന്നിധ്യം വഹിക്കും. കർമ്മ രംഗത്ത് അസ്വസ്ഥതകൾ അനുഭവപ്പെടും. സാമ്പത്തികോന്നതി, വ്യവഹാര വിജയം എന്നിവ ഫലം.
ആയില്യം: ആരോഗ്യപ്രവർത്തനങ്ങളിൽ ശാരീരികമായും സാമ്പത്തികമായും സഹകരിക്കും. യന്ത്രത്തകരാറുമൂലം ധനനഷ്ടം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ, മോടിപിടിപ്പിക്കൽ എന്നിവ നടത്തും.
മകം: മതിയായ തെളിവുകൾ ഹാജരാക്കുവാൻ കഴിയുന്നതുകൊണ്ട് വ്യവഹാരത്തിൽ അനുകൂലമായി വിധിയുണ്ടാകും. പ്രവർത്തനമേഖല പുരോഗതിയിലെത്തും. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകും.
പൂരം: കലാകായിക പരിപാടികളിലും അഭിനയരംഗത്തും നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ കഴിയും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും.
ഉത്രം: ഉല്ലാസയാത്ര നീട്ടിവയ്ക്കും. പുരോഗമന ചിന്താഗതി, രാഷ്ട്രീയ കാര്യങ്ങളിൽ ആദരവ്. കഴിവുകൾക്ക് അംഗീകാരവും സൽകീർത്തിയും ലഭിക്കും.
അത്തം: ഉദ്യോഗാർത്ഥികൾ മത്സര പരീക്ഷാദികളിൽ സമുന്നത വിജയം കരസ്ഥമാക്കും. നിദ്രാഭംഗം, കഫക്കെട്ട്, അനാവശ്യയാത്ര എന്നിവയ്ക്ക് യോഗമുണ്ട്.
ചിത്തിര: ചിന്തകൾ കാടുകയറുകയാൽ മനഃസമാധാനം വെറുതെ നഷ്ടപ്പെടുത്തും. ചീത്ത കൂട്ടുകെട്ടുകൾ മൂലം ദോഷങ്ങൾ സംഭവിക്കും. വാക്ക് പാലിക്കുവാൻ കഴിയാതെ വിഷമിക്കും.
ചോതി: ചോരാരിഭയം, ചതി പ്രവൃത്തികളിൽനിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടൽ, പ്രഗൽഭരുടെ ചായ സൽക്കാരങ്ങളിൽ പങ്കെടുക്കൽ എന്നിവ അനുഭവപ്പെടും.
വിശാഖം: വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവും അംഗീകാരവും ലഭിക്കും. സർക്കാരിൽനിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കും.
അനിഴം: അനാവശ്യച്ചെലവുകൾ ധാരാളമുണ്ടാകും. സുഹൃദ് ബന്ധങ്ങൾ നിലനിറുത്തുവാനായി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടിവരും.
തൃക്കേട്ട: തികഞ്ഞ ആത്മവിശ്വാസത്തോടെ വിമർശനങ്ങളെ എതിരിട്ട് ജയിക്കുവാൻ കഴിയും. ദാമ്പത്യ സൗഖ്യം, വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കൽ, പാരിതോഷിക ലബ്ധി എന്നിവ പ്രതീക്ഷിക്കാം.
മൂലം: മൂല്യങ്ങൾ കൈവിടാത്തതിനാൽ സജ്ജനബഹുമാന്യതയും രാജപ്രീതിയും ലഭിക്കും. പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുപോകുവാൻ നന്നായി വിഷമിക്കും.
പൂരാടം:പൂർവിക സ്വത്തുക്കൾ വ്യവഹാരം മുഖേന നേടിയെടുക്കും. വാഹനം, വാതകം, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
ഉത്രാടം: ഉദ്ദിഷ്ട കാര്യസിദ്ധി, ഉത്തമ വ്യക്തികളുമായി സത്സംഗം, പ്രണയ സാഫല്യം , ഭോജനസൗഖ്യം, വസ്തു വാഹനലബ്ധി, സൗന്ദര്യവർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം.
തിരുവോണം: തിരുത്തുകൾ ഉള്ളത് ശരിയാക്കി പ്രഗൽഭ ലേഖനം പ്രസിദ്ധീകരിക്കും. വാഹന ഇടപാടുകളിൽ രേഖകളിൽ കള്ളം കാണിച്ച് വഞ്ചിക്കാനിടയുള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്.
അവിട്ടം: അവിചാരിതമായ സംഭവങ്ങളാൽ വിവാഹം നീട്ടിവയ്ക്കേണ്ടിവരും. വസ്തു സംബന്ധിച്ച് അതിർത്തിപ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽനിന്നും ശല്യമുണ്ടാകും.
ചതയം: സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കും. ചതിപ്രവർത്തനങ്ങൾ മേലിൽ നടത്തില്ലെന്ന് തീരുമാനമെടുക്കും.
പുരൂരുട്ടാതി: പൂജാദികാര്യങ്ങൾക്കായി ക്ഷേത്രദർശനം നടത്തും. അശ്രദ്ധ മൂലമോ അമിതമായ ആത്മവിശ്വാസം മൂലമോ സാമ്പത്തിക നഷ്ടം സംഭവിക്കുവാനിടയുണ്ട്.
ഉതൃട്ടാതി: ഉപദേശം മൂലം സന്താനങ്ങൾ ഉത്തമമനസ്ഥരായി വളരുന്നില്ലെന്ന് മനസിലാക്കും. എങ്കിലും ഏർപ്പെടുന്ന കാര്യങ്ങളിൽ നല്ല ഫലപ്രാപ്തി കൈവരിക്കുവാൻ കഴിയും.
രേവതി: രേഖാപരമായ അധികാരം ലഭിക്കുകവഴി നവീന ഗൃഹാരംഭ പ്രവർത്തനത്തിന് മുതിരും. ഉദ്യോഗസ്ഥർക്ക് സർക്കാരിൽനിന്ന് ഗൃഹവായ്പ ലഭിക്കും. ദാമ്പത്യം സുന്ദരമായിരിക്കും.