വിപണിയിലെത്തി മൂന്നുമാസത്തിനകം തന്നെ 10,000ലേറെ ബുക്കിംഗ് സ്വന്തമാക്കി സ്കോഡയുടെ കുശാഖ്. ജൂൺ അവസാനവാരമാണ് ഈ മിഡ്- സൈസ് എസ്.യു.വിയെ ഇന്ത്യയിലെത്തിച്ചത്. 10.49 ലക്ഷം മുതൽ 17.59 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.
രണ്ട് പെട്രോൾ വേരിയന്റുകളാണുള്ളത്. ബി.എസ്-6 അധിഷ്ഠിത 1.0 ടി.എസ്.ഐ പെട്രോൾ എൻജിൻ 112 ബി.എച്ച്.പി കരുത്തുത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിന്റെ കരുത്ത് 147 ബി.എച്ച്.പി. 6-സ്പീഡ് മാനുവൽ/7-സ്പീഡ് ഡി.എസ്.ജി ഗിയർ സംവിധാനങ്ങളാണുള്ളത്.
മെറ്റാലിക് ഹണി ഓറഞ്ച്, ടോർണാഡോ റെഡ് എന്നീ എക്സ്ക്ളുസീവ് ഷെയ്ഡുകളും കാൻഡി വൈറ്റ്, മെറ്റാലിക് റിഫ്ളക്സ് സിൽവർ, മെറ്റാലിക് കാർബൺ സ്റ്റീൽ നിറങ്ങളുമാണുള്ളത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്സ്വാഗന്റെ പുതിയ ടൈഗൂൺ, എം.ജി. ആസ്റ്റർ എന്നിവയോടാണ് കുശാഖ് കൊമ്പുകോർക്കുന്നത്.