സി.സി സ്പോർട്സ് ബൈക്ക് ശ്രേണിയിൽ പുറത്തിറക്കിയ പുത്തൻ മോഡലുകളാണ് വൈ.സെഡ്.എഫ് ആർ15 വി4, വൈ.സെഡ്.എഫ് ആർ15 എം എന്നിവ. 1.67 ലക്ഷം രൂപ മുതലാണ് വി4ന് വില. ആർ15 എമ്മിന് 1.77 ലക്ഷം രൂപ മുതൽ.
മെറ്റാലിക് റെഡ്, ഡാർക്ക് നൈറ്റ്, റേസിംഗ് ബ്ളൂ നിറങ്ങളിൽ വി4 ലഭിക്കും. മെറ്റാലിക് ഗ്രേയ്ക്ക് പുറമേ മോൺസ്റ്റർ എനർജി സമഹ മോട്ടോജിപി എഡിഷനാണ് എമ്മിനുള്ളത്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നൂതന ഫീച്ചറുകളും 155 സി.സി., 4-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, എസ്.ഒ.എച്ച്.സി എൻജിനും മികവാണ്. 18.4 പി.എസ് ആണ് കരുത്ത്. ടോർക്ക് 14.2 എൻ.എം. ഗിയറുകൾ ആറ്.