travel

തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ സ്ഥിതി ചെയ്യുന്ന വരമ്പതി മലനിരകളിലൊന്നാണ് കുരിശുമല. തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മലനിര പ്രധാനപ്പെട്ട ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തെക്കൻ കുരിശുമല വിനോദസഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചു.

മലമുകളിൽ നിന്നുള്ള മനോഹരകാഴ്ചകൾ കാണാനായി നിരവധി സഞ്ചാരികളാണ് അടുത്തിടെയായി ഇവിടേയ്ക്ക് എത്തുന്നത്. ഈ മലയുടെ തന്നെ ഭാഗമായ കാളിമല ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ക്ഷേത്രം എന്ന പ്രത്യേകതയും ശ്രീ ദുർഗാദേവി ക്ഷേത്രത്തിനുണ്ട്. ദുഃഖ വെള്ളി ദിവസമാണ് കുരിശുമലയിൽ ഏറെയും ആളുകൾ എത്തുന്നത്. ഈ രണ്ട് മലനിരകളും തമ്മിൽ 500 മീറ്റർ ദൂരമേയുള്ളു. ഒരു ദിവസത്തെ ട്രക്കിംഗ് ആഗ്രഹിക്കുന്നവർക്ക്, കാറ്റാടിയുടെ ചൂളം വിളിയും കോടമഞ്ഞും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ കാളിമലയും കുരിശുമലയും സഞ്ചാരികളെ വരവേൽക്കുന്നു.

എത്തിച്ചേരാൻ

തിരുവനന്തപുരത്ത് നിന്നും 41 കിലോമീറ്റർ പാറശാലവെള്ളറടതെക്കൻ കുരിശുമല റോഡിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാനാകും. യാത്രയിലുടനീളം വഴികാട്ടികൾ ഉണ്ടാവും.