നന്ദിയില്ലാത്തോർ; വന്യ-
ജീവിയേക്കാളും തെല്ലും
മുന്നോട്ടു പരിണാമ
വീഥിയിൽ മുന്നേറാത്തോർ!
ആർത്തിയാം ഖഡ്ഗം നീട്ടി-
പ്പിടിച്ചോർ വെട്ടാൻ വെമ്പി
ആശിച്ച സമയങ്ങൾ
കിട്ടാതെ ഉഴറിയോർ!
തിങ്ങിവിങ്ങിയുമങ്ങു
കുമിഞ്ഞു കിടപ്പവർ;
നിർമ്മല നാട്ടിൽ കാണും
മാലിന്യ കൂമ്പാരങ്ങൾ!
വരവായ് ഓണക്കാല-
ഗീതികൾ! മഹാത്മാവിൻ
പദചാലനം കേൾക്കാൻ
കാതു കൂർപ്പിയ്ക്കാം സഖേ!
''മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കള്ളവും ഇല്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം.""
കേട്ടുവോ നിങ്ങൾ വിശ്വ-
ത്തെവിടെയും നാട്ടുകാർ
പാടും അമരഗീതം!
നാട്ടുകാർ നീട്ടി കണ്ണ-
കലങ്ങളിൽ ഭാഗ്യതാരം
കണി കാണുവാനായ്!