sudha

ന​ന്ദി​യി​ല്ലാ​ത്തോ​ർ​;​ ​വ​ന്യ-

ജീ​വി​യേ​ക്കാ​ളും​ ​തെ​ല്ലും
മു​ന്നോ​ട്ടു​ ​പ​രി​ണാമ
വീ​ഥി​യി​ൽ​ ​മു​ന്നേ​റാ​ത്തോ​ർ!

ആ​ർ​ത്തി​യാം​ ​ഖ​ഡ്ഗം​ ​നീ​ട്ടി-
പ്പി​ടി​ച്ചോ​ർ​ ​വെ​ട്ടാ​ൻ​ ​വെ​മ്പി
ആ​ശി​ച്ച​ ​സ​മ​യ​ങ്ങൾ
കി​ട്ടാ​തെ​ ​ഉ​ഴ​റി​യോ​ർ!

തി​ങ്ങി​വി​ങ്ങി​യു​മ​ങ്ങു
കു​മി​ഞ്ഞു​ ​കി​ട​പ്പ​വ​ർ;
നി​ർ​മ്മ​ല​ ​നാ​ട്ടി​ൽ​ ​കാ​ണും
മാ​ലി​ന്യ​ ​കൂ​മ്പാ​ര​ങ്ങ​ൾ!

വ​ര​വാ​യ് ​ഓ​ണ​ക്കാ​ല-
ഗീ​തി​ക​ൾ​!​ ​മ​ഹാ​ത്മാ​വിൻ
പ​ദ​ചാ​ല​നം​ ​കേ​ൾ​ക്കാൻ
കാ​തു​ ​കൂ​ർ​പ്പി​യ്‌​ക്കാം​ ​സ​ഖേ!

'​'​മാ​വേ​ലി​ ​നാ​ടു​വാ​ണീ​ടും​ ​കാ​ലം
മാ​നു​ഷ​രെ​ല്ലാ​രും​ ​ഒ​ന്നു​പോ​ലെ
ക​ള്ള​വും​ ​ഇ​ല്ല​ ​ച​തി​യു​മി​ല്ല
എ​ള്ളോ​ള​മി​ല്ലാ​ ​പൊ​ളി​വ​ച​നം.​""

കേ​ട്ടു​വോ​ ​നി​ങ്ങ​ൾ​ ​വി​ശ്വ-
ത്തെ​വി​ടെ​യും​ ​നാ​ട്ടു​കാർ
പാ​ടും​ ​അ​മ​ര​ഗീ​തം!
നാ​ട്ടു​കാ​ർ​ ​നീ​ട്ടി​ ​ക​ണ്ണ-
ക​ല​ങ്ങ​ളി​ൽ​ ​ഭാ​ഗ്യ​താരം​ ​
ക​ണി​ ​കാ​ണു​വാ​നാ​യ്!