ഗായിക സിതാര കൃഷ്ണകുമാറിന്റെ പുതിയ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. വീഡിയോയ്ക്കൊപ്പം ആരെയും പ്രചോദിപ്പിക്കുന്ന ചില വരികളും സിതാര പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കകമാണ് സംഗതി വൈറലായത്.
'എന്റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില സമയങ്ങളിൽ നടു വേദന, സന്ധിവേദന, അമിതമായ ശരീരഭാരം എന്നിവയെക്കുറിച്ചു പലരും പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോൺ വ്യതിയാനം തുടങ്ങിയവയൊക്കെ ആണ് അതിന് കാരണം. ദയവായി നിങ്ങളുടെ ശരീരത്തോടു സംസാരിക്കാൻ അൽപം സമയം കണ്ടെത്തൂ... എന്നെ വിശ്വസിക്കൂ ശരീരം നിങ്ങളോട് കൂട്ടുകൂടും. ആഢംബര ജിമ്മുകളിൽ പോയി ഒരുപാട് പണം ചെലവഴിക്കണം എന്നല്ല പറയുന്നത്. വേഗത്തിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും."
നിരവധി പേരാണ് സിതാര പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തിയത്. പലർക്കും ഈ വാക്കുകൾ പ്രചോദനമായെന്നും പറയുന്നവരുണ്ട്.