samantha

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എന്നാൽ, ഇരുവരും ഈ വിഷയത്തോട് ഇതുവരെയും കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സാമന്ത മുംബയിലേക്ക് താമസം മാറുന്നതായിട്ടാണ് പുതിയ വാർത്തകൾ പ്രചരിക്കുന്നത്. അത് വിവാഹമോചനവുമായി ചേർത്തുവച്ചു വായിക്കുകയാണ് ആരാധകർ. എന്നാൽ, സാമന്ത തന്നെ ഇപ്പോൾ അതിന് മറുപടിയുമായെത്തിയിരിക്കുകയാണ്.

' എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതെന്ന് അറിയില്ല, പക്ഷേ, നൂറു കണക്കിന് വരുന്ന മറ്റു അഭ്യൂഹങ്ങൾ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാൻ ഇനിയും ഇവിടെ സന്തോഷമായി ജീവിക്കും." ഇങ്ങനെയായിരുന്നു സാമന്ത നൽകിയ മറുപടി.