സാരിയിൽ വിദ്യാബാലനോളം അഴകൊത്തൊരാൾ ഉണ്ടോയെന്ന് സംശയം തോന്നാം. അത്രയേറെ ഭംഗിയാണ് ബോളിവുഡിന്റെ ഈ ഹോട്ട് റാണിക്ക്. താരം അടുത്തിടെ ചുവന്ന സാരിയുടുത്ത് നടത്തിയ ഫോട്ടോഷൂട്ട് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ചുവപ്പിൽ സിൽവർ വർക്കുകൾ നൽകിയിട്ടുള്ള ബനാറസി സാരിയിൽ പല താരങ്ങളുടെയും കണ്ണുടക്കിയിട്ടുണ്ട്. വിദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ പല സെലിബ്രിറ്റികളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. സാരിക്ക് ചേർന്ന ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ഓർണമെന്റ്സിലും വ്യത്യസ്‌തത പുലർത്തിയിട്ടുണ്ട്. മാല ഒഴിവാക്കി. പകരം വലിയൊരു സ്റ്റേറ്റ്മെന്റ് കമ്മലാണ് അണിഞ്ഞിരിക്കുന്നത്. വീതിയുള്ള ഒറ്റ വളയും ധരിച്ചിട്ടുണ്ട്. ചുവന്ന ലിപ്‌സ്റ്റിക്കിൽ വിദ്യ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്. ബനാറസി പട്ടുസാരിയിൽ അലസമായിട്ടിരിക്കുന്ന വിദ്യയെ ഫാഷൻ പിന്തുടരുന്നവരെല്ലാം കാര്യമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. ഡിസൈനർ ഗൗരാംഗ് ഷായാണ് ചുവന്ന ബനാറസി സാരി ഡിസൈൻ ചെയ്‌തിരിക്കുന്നത്.