sorya

ഒരല്പം സമയമുണ്ടെങ്കിൽ സൂര്യകാന്തിപൂക്കളെ വീട്ടിൽ നട്ടുവളർത്താം

ദി​വ​സ​ങ്ങ​ളോ​ളം​ ​വാ​ടാ​തെ​ ​നി​ൽ​ക്കു​ന്ന​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​പൂ​ക്ക​ൾ​ ​ത​രു​ന്ന​ ​ചെ​ടി​യാ​ണ് ​സൂ​ര്യ​കാ​ന്തി.​ ​ഒ​രു​ ​ഉ​ദ്യാ​ന​സ​സ്യം​ ​എ​ന്ന​തി​നു​പ​രി​ ​വാ​ണി​ജ്യ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഒ​രു​ ​എ​ണ്ണ​ക്കു​രു​വി​ള​ ​കൂ​ടി​യാ​ണി​ത്.​ ​അ​മേ​രി​ക്ക​ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ഈ​ ​ചെ​ടി​ ​ആ​സ്റ്റ​റേ​സി​യേ​ ​കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​ശാ​സ്ത്ര​നാ​മം​ ​ഹെ​ലി​യാ​ന്ത് ​ആ​ന​സ്.
'​ആ​ ​വി​ശു​ദ്ധ​മാം​ ​മു​ഗ്ധ​ ​പു​ഷ്‌​പ​ത്തെ​ ​ക​ണ്ടി​ല്ലെ​ങ്കിൽ
ആ​ ​വി​ധം​ ​പ​ര​സ്‌​പ​രം​ ​സ്നേ​ഹി​ക്കാ​തി​രു​ന്നെ​ങ്കി​ൽ...​""
മ​ഹാ​ക​വി​ ​ജി​ ​യു​ടെ​ ​'​സൂ​ര്യ​കാ​ന്തി​"​ ​എ​ന്ന​ ​ക​വി​ത​യി​ലെ​ ​പ്ര​സി​ദ്ധ​മാ​യ​ ​വ​രി​ക​ളാ​ണി​വ.​ ​വ​യ​ലാ​റും​ ​സ്വ​പ്നം​ ​കാ​ണു​ന്ന​ ​സൂ​ര്യ​കാ​ന്തി​യെ​ക്കു​റി​ച്ച് ​പാ​ടി​യി​ട്ടു​ണ്ട്.​ ​വ​ന​ദേ​വ​ത​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​സൂ​ര്യ​ദേ​വ​നെ​ ​വ​ര​നാ​യി​ ​ല​ഭി​ക്കാ​നു​ള്ള​ ​ത​പ​സി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഈ​ ​ചെ​ടി​ ​സൂ​ര്യ​ന​ഭി​മു​ഖ​മാ​യി​ ​തി​രി​യു​ന്ന​തെ​ന്നാ​ണ് ​പ്ര​മാ​ണം.
ഡ​ബി​ൾ​ ​ഡ്വാ​ർ​ഫ്,​ ​കാ​ലി​ഫോ​ർ​ണി​ക്ക​സ്,​ ​സി​ൽ​വ​ർ​ ​ലീ​ഫ് ​ഫ്ല​വ​ർ,​ ​ജാ​പ്പ​നീ​സ് ​സ​ൺ​ഫ്ല​വ​ർ,​ ​ലി​ല്ലി​പു​ട്ട്,​ ​സ​ൾ​ട്ര​ൻ​സ് ​ഓ​ട്ടം​ ​ഡ്യൂ​ട്ടി,​ ​സ​ൺ​ ​ഗോ​ൾ​‌​ഡ്,​ ​മ​ഞ്ഞ​പി​ഗ്‌​മി,​ ​ഹ​മ്മ​ത്ത്,​ ​ക്രൈ​സ​ന്തി​മം​ ​ഫ്ള​വേ​ഴ്സ്,​ ​ഓ​റി​ഗോ​ൺ​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​ഇ​ന​ങ്ങ​ൾ.
എ​ളു​പ്പം​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​വു​ന്ന​ ​ഒ​രു​ ​ഉ​ദ്യാ​ന​ച്ചെ​ടി​യാ​ണി​ത്.​ ​വി​ത്ത് ​പാ​കി​ ​തൈ​ക​ളു​ണ്ടാ​ക്കി​ ​പ​റി​ച്ചു​ന​ട്ടും​ ​ത​ട​ത്തി​ൽ​ ​നേ​രി​ട്ട് ​വി​ത്ത് ​പാ​കി​യും​ ​സൂ​ര്യ​കാ​ന്തി​ ​വ​ള​ർ​ത്തി​യെ​ടു​ക്കാം.​ ​മേ​യ് ​ജൂ​ണി​ൽ​ ​വി​ത്ത് ​പാ​കാം.
സൂ​ര്യ​കാ​ന്തി​യി​ൽ​ ​വ​ള​രെ​ ​ചെ​റി​യ​ ​പൂ​ക്ക​ൾ​ ​മു​ത​ൽ​ ​വ​ലി​യ​ ​പൂ​ക്ക​ൾ​ ​വ​രെ​ ​ഉ​ണ്ടാ​കു​ന്ന​ ​ഇ​ന​ങ്ങ​ളു​ണ്ട്.​ ​തോ​ടോ​ട് ​കൂ​ടി​യ​ ​വി​ത്തി​ൽ​ 24​ ​-​ 36​ ​ശ​ത​മാ​ന​വും​ ​തോ​ട് ​ക​ള​ഞ്ഞ​ ​വി​ത്തി​ൽ​ 45​-55​ ​ശ​ത​മാ​ന​വും​ ​എ​ണ്ണ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്നു.​ ​നിരവധി ഗുണങ്ങളടങ്ങിയ സൂ​ര്യ​കാ​ന്തി​ ​എ​ണ്ണ​ ​പാ​ച​ക​ത്തി​ന് ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.​ ​കൂ​ടാ​തെ​ ​സോ​പ്പ്,​ ​എ​ണ്ണ,​ ​വാ​ർ​ണി​ഷ് ​എ​ന്നി​വ​യും​ ​സൂ​ര്യ​കാ​ന്തി​യി​ൽ​ ​നി​ന്ന് ​നി​ർ​മ്മി​ക്കാം.​ ​സൂ​ര്യ​കാ​ന്തി​ ​ന​ല്ലൊ​രു​ ​കാ​ലി​ത്തീ​റ്റ​കൂ​ടി​യാ​ണ്.
ഏ​തൊ​രു​ ​പൂ​ന്തോ​ട്ട​ത്തി​ന്റെ​യും​ ​അ​ല​ങ്കാ​ര​മാ​യ​ ​സൂ​ര്യ​കാ​ന്തി​ക്ക് ​മ​ണ​മി​ല്ല​ ​എ​ന്നൊ​രു​ ​ദോ​ഷം​ ​മാ​ത്ര​മേ​ ​പ​റ​യു​വാ​നാ​യു​ള്ളൂ.