മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് നടൻ മോഹൻലാൽ. താരത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാൻ കൊതിക്കാത്തവരുണ്ടാകില്ല. ആ കാര്യത്തിൽ ആരാധകരെ പോലെ തന്നെയാണ് സിനിമാ താരങ്ങളും. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ യുവതാരങ്ങൾ. നടി അനു സിതാര, അദിതി രവി, സൈജു കുറുപ്പ് തുടങ്ങിയവരെല്ലാം താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പുതിയ ചിത്രം ട്വൽത്ത്‌മാന്റെ (പന്ത്രാണ്ടമൻ) ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തത്. സിംപിളായി, സ്റ്റൈലൻ ലുക്കിലുള്ള സ്വന്തം ചിത്രങ്ങൾ മോഹൻലാലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. എന്തായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.