നടുവേദന വരാത്തവരായി ആരുമില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. ജീവിത ശൈലിയിലും ഭക്ഷണ രീതികളിലുമുള്ള മാറ്റങ്ങളാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവാൻ കാരണമാകുന്നത്.
അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട്, അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആവശ്യമായ വിശ്രമമാണ് പ്രധാനമായും വേണ്ടത്. കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. കഴുത്തും ഇടുപ്പും കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് ഉത്തമം. കൂടാതെ സ്ഥിരം വ്യായാമം ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും, അതുവഴി നടുവേദനയുടെ തോത് കുറയ്ക്കാനും സാധിക്കും. തുടർച്ചയായി ഇരുന്നുള്ള ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണം. നട്ടെല്ല് നിവർന്ന് വേണം ജോലി ചെയ്യാൻ അത് നടുവേദന ലഘൂകരിക്കാൻ സഹായിക്കും.