petrol

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടർക്കഥയാവുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.വാണിജ്യ പാചക വാതക വിലയും കൂടി. സിലിണ്ടറിന് മുപ്പത്തെട്ടുരൂപയാണ് കൂടിയത്.

പെട്രോളും ഡീസലും ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരാനുളള ശ്രമം കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പുമൂലം അതിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക നിലയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം എന്നുപറഞ്ഞാണ് സംസ്ഥാനങ്ങൾ കേന്ദ്ര നീക്കത്തെ എതിർത്തത്.