eye

ക​ണ്ണി​ന്റെ​ ​വ​ര​ൾ​ച്ച​യ്‌​ക്ക് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​അ​മി​ത​ ​ബാ​ഷ്‌​പീ​ക​ര​ണ​വും,​ ​ക​ണ്ണീ​രി​ന്റെ​ ​അ​ള​വ് ​കു​റ​യു​ന്ന​ത് ​നി​മി​ത്തം​ ​ക​ണ്ണി​ലെ​ ​നേ​ർ​ത്ത​ ​പാ​ളി​ക്കു​ണ്ടാ​കു​ന്ന​ ​ത​ക​രാ​റു​മാ​ണ്.​ ​ക​ണ്ണി​ലെ​ ​എ​രി​ച്ചി​ൽ,​ ​ചൊ​റി​ച്ചി​ൽ,​ ​ചു​വ​പ്പ്,​ ​ത​ള​ർ​ച്ച,​ ​കാ​ഴ്‌ച​മ​ങ്ങ​ൽ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​വ​ര​ണ്ട​ ​ക​ണ്ണി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​തു​ട​ർ​ച്ച​യാ​യി​ ​കം​പ്യൂ​ട്ട​ർ,​ ​മൊ​ബൈ​ൽ,​ ​ടി.​വി​ ​എ​ന്നി​വ​യു​ടെ​ ​ഉ​പ​യോ​ഗം,​ ​കോ​ണ്ടാ​ക്‌​റ്റ് ​ലെ​ൻ​സ് ​ഉ​പ​യോ​ഗം,​ ​വൃ​ത്തി​ഹീ​ന​ത​ ​എ​ന്നി​വ​ ​വ​ര​ൾ​ച്ച​യെ​ ​ശ​ക്ത​മാ​ക്കും.​ ​

ന​ല്ല​ ​വെ​ളി​ച്ച​മു​ള്ള​ ​മു​റി​യി​ലാ​യി​രി​ക്ക​ണം​ ​ക​മ്പ്യൂ​ട്ട​റും​ ​ടി.​വി​യു​മൊ​ക്കെ​ ​ക്ര​മീ​ക​രി​ക്കേ​ണ്ട​ത്.​ ​ക​ണ്ണു​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​ശ്ര​മം​ ​ന​ൽ​ക​ണം.​ ​പൊ​ടി​പ​ട​ല​ങ്ങ​ളു​ള്ള​ ​ഔ​ട്ട്‌​ ​ഡോ​റി​ലാ​ണ് ​ജോ​ലി​യെ​ങ്കി​ൽ​ ​ക​ണ്ണ​ട​ ​നി​ർ​ബ​ന്ധ​മാ​യും​ ​ധ​രി​ക്ക​ണം.​ ​ക​ണ്ണു​ക​ൾ​ ​മൂ​ടു​ന്ന​ ​വി​ധ​ത്തി​ലു​ള്ള​ ​ക​ണ്ണ​ട​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​ഹ്യു​മി​ഡി​ഫൈ​യ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​ ​വാ​യു​വി​ലെ​ ​ഈ​ർ​പ്പം​ ​നി​ല​നി​ർ​ത്തി​ ​ക​ണ്ണു​നീ​രി​ന്റെ​ ​ബാ​ഷ്‌​പീ​ക​ര​ണം​ ​നി​യ​ന്ത്രി​ക്കും.​ ​ഒ​മേ​ഗ​-3​ ​ഫാ​റ്റി​ ​ആ​സി​ഡു​ക​ൾ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ത് ​വ​ര​ൾ​ച്ച​യെ​ ​ചെ​റു​ക്കു​ന്നു.​ ​ക​ണ്ണു​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​കൃ​ത്യ​മാ​യ​ ​ഉ​റ​ക്കം​ ​അ​നി​വാ​ര്യ​മാ​ണ്.​ ​കൂ​ടാ​തെ,​ ​ഐ​ലൈ​ന​റു​ക​ൾ,​ ​കാ​ജ​ൽ,​ ​മ​സ്‌​ക്കാ​ര​ ​തു​ട​ങ്ങി​യ​വ​ ​ ഉപയോഗിക്കുന്നതിലൂടെ ക​ൺ​പോ​ള​ക​ളി​ലെ​ ​ഗ്ര​ന്ഥി​ക​ളി​ൽ​ ​ത​ട​സം​ ​സൃ​ഷ്‌​ടി​ച്ചേ​ക്കാം.​ ​അ​തി​നാ​ൽ,​ ​അ​സ്വ​സ്ഥ​ത​യു​ള്ള​വ​ർ​ ​ക​ഴി​വ​തും​ ​മേ​ക്ക​പ്പ് ​ഒ​ഴി​വാ​ക്കു​ക.​ ​ക​ണ്ണു​ക​ളു​ടെ​ ​വ​ര​ൾ​ച്ച​യി​ൽ​ ​നി​ന്നും​ ​ത​ള​ർ​ച്ച​യി​ൽ​ ​നി​ന്നും​ ​ആ​ശ്വാ​സം​ ​ല​ഭി​ക്കാ​ൻ​ ​ലൂ​ബ്രി​ക്കേ​റ്റിം​ഗ് ​ഐ​ ​ഡ്രോ​പ്പു​ക​ൾ ​സ​ഹാ​യി​ക്കും.​ ​ക​ണ്ണു​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​സ്വ​സ്ഥ​ത​ക​ൾ​ ​അ​സ​ഹ​നീ​യ​മാ​യാ​ൽ​ ​ഡോ​ക്‌​ട​റെ​ ​സ​മീ​പി​ക്കു​ക.