ജയറാമും മീരാജാസ്‌മിനും നായകനും നായികയുമാകുന്ന സത്യൻ അന്തിക്കാടിന്റെ ചിത്രം ഒക്ടോബർ രണ്ടാംവാരം എറണാകുളത്ത് ചിത്രീകരണമാരംഭിക്കും.വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന മീരാജാസ്‌മിനും ഇതര ഭാഷാചിത്രങ്ങളിൽ സജീവമായ ജയറാമും മലയാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ. ഇക്‌ബാൽ കുറ്റിപ്പുറമാണ്.സെൻട്രൽ പ്രൊഡക്ഷൻസാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത്.
ഞാൻ പ്രകാശനിലൂടെ അരങ്ങേറ്റം കുറിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് തുടങ്ങിയവരാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അമ്പിളിയിലൂടെ ശ്രദ്ധേയനായ വിഷ്ണുവിജയിന്റേതാണ് സംഗീതം. ഹരിനാരായണനാണ് ഗാനങ്ങളെഴു തുന്നത്.
എഡിറ്റിംഗ് : കെ. രാജഗോപാൽ, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്‌ഷൻ കൺട്രോളർ: ബിജു തോമസ്, സ്‌റ്റിൽസ്: എം.കെ. മോഹനൻ (മോമി), മേയ്ക്കപ്പ്: പാണ്ഡ്യൻ.സത്യൻ അന്തിക്കാടിന്റെ തൊട്ട് മുൻ ചിത്രമായ ഞാൻ പ്രകാശനിലേത് പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദസംവിധാനം നിർവഹിക്കുന്നത്.