aa

വാനമ്പാടി, മൂന്ന് മണി, സ്വന്തം സുജാത തുടങ്ങിയ ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ പ്രിയാമേനോൻ ഇന്ദ്രജിത്തിന്റെ അമ്മയാകുന്നു. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലാണ് പ്രിയ ഇന്ദ്രജിത്തിന്റെ അമ്മവേഷം അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണിപ്പോൾ.

ഔട്ട് ഒഫ് റേഞ്ച്, പാഷൻ, 1000- ഒരു നോട്ട് പറഞ്ഞ കഥ, സ്വർഗത്തേക്കാൾ സുന്ദരം, എക്രോസ് ദ ഓഷൻ, പട്ടാഭിരാമൻ, റെഡ് റിവർ, 48 ഹവേഴ്സ്, കുടുമി, കുമ്പസാരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പ്രിയാമേനോൻ ചെറുതുംവലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുമ്പസാരത്തിൽ പ്രിയാമേനോൻ ഒരു പാട്ടും എഴുതിയിട്ടുണ്ട്.

പ്രിയനന്ദനൻ സംവിധാനം ചെയ്ത ബ്രോക്കൺ ലുല്ലബിയെന്ന ഏകാംഗ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പ്രിയയാണ്.