ഉടൻ പിറപ്പേ ഒ ടി ടിയിൽ
ഇറ ശരവണൻ സംവിധാനം ചെയ്യുന്ന ജ്യോതിക -ശശികുമാർ ചിത്രം ഉടൻപിറപ്പേ ആമസോൺ പ്രൈം വീഡിയോയിൽ ഒക്ടോബർ 14 ന് റിലീസിനെത്തും. സമുദ്ര കനി, കലൈയരസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സൂര്യയും ജ്യോതികയും ചേർന്ന് 2 ഡി എന്റർടെയിൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ജ്യോതികയുടെ കരിയറിലെ 50 ാമത്തെ ചിത്രം കൂടിയാണിത്.തമിഴിലും തെലുങ്കിലുംഎത്തുന്ന ചിത്രം തെലുങ്കിൽ രക്തബന്ധം എന്ന ടൈറ്റിലായിരിക്കും റിലീസിനെത്തുക. സൂര്യ നിർമിച്ച രാമൻ ആണ്ടലും രാവണൻ ആണ്ടലും ഒ ടി ടി യിൽ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. ആക്ഷേപ ഹാസ്യ രൂപത്തിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.