yyyyu

പാരീസ് : 2012 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃതമായി പണം കൈപ്പറ്റിയ കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് പാരീസ് കോടതി. ഫ്രഞ്ച് നിയമമനുസരിച്ച് പരമാവധി 22.5 മില്യൺ യൂറോ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാവൂ. എന്നാൽ സർക്കോസി ഇതിന്റെ ഇരട്ടിയിലധികം രൂപ ചിലവഴിച്ചെന്ന് കോടതി കണ്ടെത്തി.കോടതിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച സർക്കോസി വിധിക്കെതിരെ അപ്പീൽ നല്കുമെന്ന് അറിയിച്ചു.

അഴിമതിക്കേസിൽ ഈ വർഷം സർേകാസിക്കെതിരായ രണ്ടാമത്തെ കോടതി വിധിയാണിത്. തെരഞ്ഞെടുപ്പ് കാമ്പയിൻ ഫണ്ടിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് സർക്കോസി കോടതിയിൽ മൊഴി നല്കിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനായും അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രതിച്ഛായയും സ്വാധീനവും തിരിച്ചു പിടിക്കാൻ തെരഞ്ഞെടുപ്പിൽ സർക്കോസി അനധികൃതമായി പണം ചിലവഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2007 മുതൽ 2012 വരെയാണ് 66 കാരനായ സർക്കോസി സർക്കോസി ഫ്രാൻസിന്റെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. 2012ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫ്രാൻസ്വ ഓലൻഡിനോട് സർകോസി പരാജയപ്പെട്ടു.