ഇറ്റാനഗർ: കേന്ദ്രമന്ത്രിയായാലെന്താ, സ്വന്തം നാട്ടിലെത്തിയാൽ തനി അരുണാചൽപ്രദേശുകാരനാകും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
പിന്നെ പാട്ടും ഡാൻസും ആകെയൊരു മേളമാണ്. കഴിഞ്ഞദിവസം അരുണാചൽ പ്രദേശിലെ ഗ്രാമീണർക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന കിരൺ റിജുജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്.
വിവേകാനന്ദ കേന്ദ്ര വിദ്യാലയ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി. കസലാങ് എന്ന ഗ്രാമം സന്ദർശിച്ചപ്പോൾ നാട്ടുകാർ റിജിജുവിനെ വരവേറ്റത് നാടൻപാട്ടു പാടിയും പരമ്പരാഗത നൃത്തം ചെയ്തുമാണ്. ആവേശം മൂത്തതോടെ മന്ത്രിയും സജോലാങ് നിവാസികൾക്കൊപ്പം ചേർന്നു. ഡാൻസ് ചെയ്യുന്ന വീഡിയോ മന്ത്രി ട്വിറ്ററിൽ പങ്കുവച്ചതോടെ വൈറലായി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വീഡിയോ പങ്കുവച്ച് അഭിനന്ദനവുമായെത്തി. "നമ്മുടെ നിയമമന്ത്രി നല്ലൊരു നർത്തകൻ കൂടിയാണ്" എന്നാണ് അദ്ദേഹം കുറിച്ചത്. അരുണാചൽ പ്രദേശിലെ ഊർജ്ജസ്വലവും വർണാഭവുമായ സംസ്‌കാരം കണ്ടതിൽ സന്തോഷമെന്നും മോദി പറഞ്ഞു.
During my visit to beautiful Kazalang village to monitor the Vivekananda Kendra Vidyalaya Projects. This is traditional merrymaking of Sajolang people whenever guests visit their village. The original folk songs and dances are the ESSENCE of every community in Arunachal Pradesh.