ദുബായ്: ബയോബബിൾ സമ്മർദ്ദം താങ്ങാനാകാതെ പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയ്ൽ നാട്ടിലേക്ക് മടങ്ങി. കൊവിഡ് പ്രോട്ടോക്കോളായ ബബിളിനകത്തെ ജീവിതം അസഹ്യമാണെന്നും മാനസികമായി റീചാർജ്ജ് ചെയ്യേണ്ടിത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ് കിംഗിസിന്റെ കൊൽക്കത്തയുമായുള്ള ഇന്നലത്തെ മത്സരത്തിന് മുമ്പ് ഗെയ്ൽ ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബയോബബിളിനകത്തായിരുന്നു എന്റെ ജീവിതം. ആദ്യം ക്രിക്കറ്ര് വിൻഡീസിന്റെ ബയോബബിൾ അവിടുന്ന് നേരെ കരീബിയൻ പ്രിമിയർ ലീഗിനായുള്ള ബയോബബിൾ അതിനു ശേഷം ഐ.പി.എൽ ബയോബബിളും. എനിക്ക് ഒന്ന് റീചാർജ്ജ് ചെയ്യണം. മാനസീകോന്മേഷം വീണ്ടെടുക്കണം. ട്വന്റി-20 ലോകകപ്പിൽ വിൻഡീസിനായി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഇപ്പോൾ ലക്ഷ്യം. അതിനായി മാനസീകമായ തയ്യാറെടുപ്പ് ആവശ്യമാണ്. അതിനുവേണ്ടി ഒരു ബ്രേക്ക് അത്യാവശ്യാമാണ്. എനിക്ക് പിന്തുണ നൽകുകയും അനുവാദം നൽകുകയും ചെയ്ത് പഞ്ചാബ് കിംഗ്സ് അധികൃതർക്ക് നന്ദി.- പഞ്ചാബ് കിംഗ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഗെയ്ൽ പറഞ്ഞു.