leopard

മുംബയ്: മുംബയ് നഗരത്തിന് സമീപത്തെ ആരെകോളനിയിൽ ഏഴോളം പേരെ ആക്രമിച്ച പെൺപുലിയെ കെണിവച്ച് പിടിച്ചു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന നാല് കെണികളിലൊന്നിൽ ഇന്നലെ പുലർച്ചെ പുള്ളിപ്പുലി കുടുങ്ങുകയായിരുന്നു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീടിന് മുന്നിലിരുന്ന നിർമ്മലാദേവി സിംഗിനെ (55) പുള്ളിപ്പുലി ആക്രമിച്ചെങ്കിലും ഊന്നുവടികൊണ്ട് അടിച്ചോടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി.

അതിന് തലേന്ന് 19 കാരനെയും നാലുവയസുകാരനെയും അടക്കം ആറോളം പേരെ പുലി ആക്രമിച്ചിരുന്നു.
ശരീരത്തിൽചെറിയ മുറിവുകളുള്ള പുലിയെ ചികിത്സക്കായി സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. ഇതിനെ വീണ്ടും വനത്തിലേക്ക് വിടണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.