പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. യുജെനോൾ എന്ന ഫൈബർ ദഹനത്തെ സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്കയിൽ ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാൽ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിർബന്ധമായും ആഹാരക്രമത്തിൽ ഉണ്ടാകണം.രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടാസ്യം സഹായകമാകും. സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരമാണ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ പ്രത്യേകിച്ചും ആസ്ത്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും സഹായകമാണ്.