ghyhggh

മനാമ : ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് ബഹ്റൈനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് യായിർ ലാപിഡിന്റെ സന്ദർശനം. ഇതാദ്യമായാണ് ഒരു ഇസ്രായേൽ മന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്. പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ മനാമയിൽ ഇസ്രായേൽ എംബസി ലാപിഡ് ഉദ്ഘാടനെ ചെയ്യും. ബഹ്റൈനിൽ ഇസ്രായേൽ എംബസി തുറക്കുന്നതിനെ ബഹ്റൈൻ രാജാവും സ്വാഗതം ചെയ്തു. ജലവിഭവം,പരിസ്ഥിതി സംരക്ഷണം, സ്‌പോർട്സ്, എന്നീ മേഖലകളിൽ വിവിധ ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങൾ ഒപ്പുവെച്ചു.

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന നിലപാടാണ് ബഹ്റൈന്റേത്. ഗൾഫ് രാജ്യങ്ങളിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്നും ബഹ്റൈൻ പറഞ്ഞു.