british

ന്യൂഡൽഹി: ഏത് തരം കൊവിഡ് വാക്‌സിനെടുത്തവരായാലും ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തുന്ന യു.കെ പൗരന്മാർ 72 മണിക്കൂറിനകമെടുത്ത ആർ‌ടി‌പി‌സി‌ആർ നെഗറ്രീവ് ഫലം കൈയിൽ കരുതണമെന്ന് കേന്ദ്ര സർക്കാരിന്റെ ക‌ർശന നിർദേശം.

അത് മാത്രമല്ല നിർബന്ധമായും പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിബന്ധനയുണ്ട്. ഒക്ടോബർ നാലുമുതൽ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കാണ് ഈ നിബന്ധനകൾ ബാധകം. ഇതിന് പുറമേ എയർപോർട്ടിലെത്തിയാൽ നിർബന്ധമായും ആർ‌ടിപിസി‌ആർ ടെസ്‌റ്റിന് ഹാജരാകണം. ഇന്ത്യയിലെത്തിയ ശേഷം എട്ടാം ദിവസം കൊവിഡ് ആർടി‌പിസിആർ ടെസ്‌റ്റ് നടത്തും.

വീട്ടിലോ എവിടെയാണോ എത്തേണ്ടത് ആ മേൽവിലാസത്തിലോ പത്ത് ദിവസം നിർബന്ധമായും ഹോം ക്വാറന്റൈനിൽ ഇരിക്കണം. പുതിയ നിബന്ധനകൾ എത്രയും വേഗം നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും തീരുമാനം.