kashmir

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിലെ രഖാമ ഗ്രാമത്തിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

രഹസ്യ വിവരത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേനയും പൊലീസും സംയുക്ത തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പിന്നാലെ സേന തിരിച്ചടിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു. സെപ്തംബർ 23ന് ഷോപ്പിയാൻ സെയ്നപോറ ഏരിയയിലെ കശ്‌വ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.