offers

കൊച്ചി: അജ്‌മൽ ബിസ്‌മിയിൽ എൽജി ഉത്‌പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ എട്ടുകോടി രൂപയുടെ സമ്മാനങ്ങളുമായി ഗ്രേറ്റ് ഫെസ്‌റ്റീവ് സെയിൽ. പ്രമുഖ ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ളയൻസസുകൾ എന്നിവ മികച്ച വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്.

ബ്രാൻഡഡ് സ്മാർട്ട് ടിവികൾ, സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, പേഴ്‌സണൽ ഗാഡ്ജറ്റുകൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, വൈദ്യുതോപയോഗം കുറഞ്ഞ സ്‌റ്റാർ റേറ്റഡ് ഇൻവർട്ടഡ് എ.സികൾ എന്നിവയും ആകർഷക വിലയിൽ സെയിലിന്റെ ഭാഗമായുണ്ട്. ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.ബി എന്നിവയുമായി ചേർന്ന് മികച്ച ഫിനാൻസ് സൗകര്യങ്ങളും ക്രെഡിറ്റ്/ഡെബിറ്റ് ഇ.എം.ഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുത്ത പർച്ചേസുകളിൽ ഒരു ഇ.എം.ഐ കാഷ്‌ബാക്കുണ്ട്. പഴയ ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാം. കമ്പനി വാറന്റിക്ക് പുറമേ എക്‌സ്‌റ്റൻഡഡ് വാറന്റിയും ഉത്‌പന്നങ്ങൾക്ക് ലഭിക്കുന്നു. ഹൈപ്പർ വിഭാഗത്തിൽ 3,999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ ഒരുകിലോ ബിസ്‌മി പ്യുവൽ ആട്ട, ഒരുകിലോ പഞ്ചസാര, ന്യൂജേഴ്‌സി മിൽക്ക് എന്നിവ ഒരു രൂപയ്ക്ക് സ്വന്തമാക്കാം.

നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം, ക്രോക്കറികൾ എന്നിവ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാക്കുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ വി.എ. അജ്മൽ പറഞ്ഞു.