മലപ്പുറം: തന്നെ കേൾക്കാതെയാണ് ലോകായുക്ത ബന്ധു നിയമനക്കേസിൽ വിധി പറഞ്ഞതെന്ന് മുൻമന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു. തനിക്ക് പറയാനുള്ളത് കേൾക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചത്. തന്റെ രാജിയോടെ ലോകായുക്ത വിധി നടപ്പായെന്നും അതിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചതെന്നും കുറിപ്പിൽ പറയുന്നു.