fggff

കൊളംബോ : ചൈനയിൽ നിർമ്മിക്കുന്ന വളത്തിൽ ദോഷകരമായ ബാക്ടീരിയകൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തിൽ നിന്നുള്ള വളത്തിന് വിലക്കേർപ്പെടുത്തി ശ്രീലങ്ക. ഇതോടെ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 96,000 ടൺ വളം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാർ ചൈന റദ്ദാക്കി. ചൈനയുമായുള്ള വളം കരാർ റദ്ദാക്കണമെന്ന് കാർഷിക ഡയറക്ടറേറ്റ് ജനറൽ ശ്രീലങ്കൻ സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ചൈനയിലെ ക്വിംഗ്ഡാവോ സീവിൻ ബയോടെക് ഗ്രൂപ്പ് കോ ലിമിറ്റഡിൽ നിന്ന് 63,000 ഡോളർ നിരക്കിൽ 99,000 മെട്രിക് ടൺ ജൈവ വളം ഇറക്കുമതി ചെയ്യാനായിരുന്നു ശ്രീലങ്കയുടെ തീരുമാനം. എന്നാൽ ഈ വളത്തിൽ മണ്ണിന് ദോഷകരമായ ബാക്ടീരിയകളെ കണ്ടെത്തിയതായി കൃഷി മന്ത്രി മഹിന്ദാനന്ദ ആലുത്ഗാമഗേ പറഞ്ഞു. ചരക്ക് ശ്രീലങ്കയിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് ചൈനീസ് അധികൃതർ പറഞ്ഞെങ്കിലും ശ്രീലങ്കൻ സർക്കാർ നിരസിക്കുകയായിരുന്നു. നിരോധനവും വിദേശനാണ്യ ക്ഷാമവുമായി ബന്ധമില്ലെന്നും ആരോഗ്യ കരമായ കൃഷിക്കാണ് തങ്ങൾ മുൻതൂക്കം നൽകുന്നതെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.