kk

ന്യൂഡൽഹി : ഇന്ത്യയ്ക്ക‌െതിരെ പാകിസ്ഥാനുമായി ചേർന്ന് ചൈന രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്‍, ദക്ഷിണ തിയേറ്റര്‍ കമാന്‍ഡുകളില്‍ പാകിസ്ഥാന്‍ സൈനിക ഓഫീസര്‍മാരെ നിയമിക്കുന്നതായാണ് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.


ചൈനയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡില്‍ ഉള്‍പ്പെടുന്ന സിന്‍ജിയാംഗും ടിബറ്റ് സ്വയംഭരണ പ്രദേശവും ഇന്ത്യയുമായി അതിര്‍ത്തികള്‍ പങ്കിടുന്നവയാണ്. കഴിഞ്ഞ മാസം ചൈന ജനറല്‍ വാങ് ഹൈജിയാങ്ങിനെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ പുതിയ കമാന്‍ഡറായി നിയമിച്ചിരുന്നു. ഈ കമാന്‍ഡില്‍ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വിന്യസിക്കുന്നതും ചൈന തുടരുകയാണ്.


ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്‌ പാകിസ്ഥാന്‍ സേനയിലെ കേണല്‍ റാങ്ക് ഓഫീസര്‍മാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിച്ചിട്ടുണ്ട്. അറ്റാഷെകളെ കൂടാതെ പാകിസ്ഥാന്‍ സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകള്‍ക്കായി ബീജിംഗിലെ പാകിസ്ഥാന്‍ എംബസിയില്‍ നിയമിച്ചിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി പ്രത്യേക സേനയുടെ ശക്തി ഉയര്‍ത്തുമെന്ന് 2019 ല്‍ പാകിസ്ഥാന്‍ സൈന്യം പറഞ്ഞിരുന്നു,