തി രു വ ന ന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ലീഗൽ സർവ്വീസ് അതോറിട്ടി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് ഉൽസവ പരിപാടി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കിട്ട നാരായണ ഭട്ടി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 12ന് വഞ്ചിയൂർ കോടതി വളപ്പിലെ എ.ഡി.ആർ സെന്ററായ ജസ്റ്റിസ് അന്നാ ചാണ്ടി മെമ്മോറിയൽ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രിൻസിപ്പൽ ജഡ്ജി പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.