തിരുവനന്തപുരം: പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയിരുന്നുവെന്ന് പ്രവാസി വനിത അനിത പുല്ലായിലിന്റെ വെളിപ്പെടുത്തൽ. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോഴാണ് അത് പൊലീസിനെ അറിയിച്ചതെന്നും അതിൽ കൂടുതൽ ബന്ധമൊന്നും മോൻസണുമായി ഉണ്ടായിരുന്നില്ലെന്നും അനിത ചാനൽചർച്ചയിൽ പറഞ്ഞു.
മോൻസനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയിരുന്നുെവെന്നും അനിത പറഞ്ഞു,. ഥ്ഡി ജിപി ആയിരിക്കെയാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും അനിത പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ്. മോൻസനുമായി ബിസിനസ് ബന്ധങ്ങളില്ല. മോൻസനുമായി പരിചയപ്പെട്ടത് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ്. ഇറ്റാലിയൻ പൗരനെയാണ് താൻവിവാഹം ചെയ്തതെങ്കിലും താൻ ഇപ്പോഴും ഇന്ത്യൻ പൗരത്വമാണ് സൂക്ഷിക്കുന്നത്.ലോക്നാഥ് ബെഹ്റയെ പരിചയപ്പെട്ടത് സംഘടനയുടെ ഭാഗമായാണ്. അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷനിൽ ഇപ്പോഴും അംഗമാണെന്നും മാറ്റിയതായി ആരും അറിയിച്ചിട്ടില്ലെന്നും അനിത പറഞ്ഞു