കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയശേഷം ഒളിവിൽ ഒപ്പം കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. രണ്ടു കുട്ടികളുടെ പിതാവായ തമിഴ്നാട് ഉത്തമപാളയം കോളജ് നഗർ ശിവയാണ് (33) പിടിയിലായത്. ജൂലായ് 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി പ്രതി സംസ്ഥാനം വിട്ടത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കൾ വണ്ടൻമേട് പൊലീസിൽ പരാതി നൽകി. വേളാങ്കണ്ണിയിൽ നിന്ന് പിടിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ നവാസ്, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ ബേസിൽ പി.ഐസക്, എസ്.സുബൈർ, സി.പി.ഒ ടോണി ജോൺ, വി.കെ.അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.