crime

ബേൺ: കാമുകിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശാരീരികബന്ധത്തിനിടെ സൂത്രത്തിൽ യുവതിയെ കൊലപ്പെടുത്തി കാമുകൻ. സ്വി‌റ്റ്സർലാന്റിലെ ലോകാർണൊയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. 2019 ഏപ്രിലിൽ നടന്ന സംഭവത്തിൽ ബ്രിട്ടീഷ് വംശജയായ അന്ന റീഡ്(22) ആണ് കാമുകൻ മാർക് ഷാ‌റ്റ്‌സ്‌ലെ(32)യുടെ ചതിയിൽ മരിച്ചത്.

അതിസമ്പന്നയായ അന്നയുടെ സ്വത്തെല്ലാം തട്ടിയെടുക്കാനാണ് മാർക് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം ഹോട്ടൽ റിസപ്‌ഷനിൽ വിളിച്ച മാർക് ലൈംഗിക ബന്ധത്തിനിടെ അന്ന ബോധരഹിതയായെന്നും ശരീരമാകെ നീലനിറമായെന്നും അറിയിച്ചു. ബാറിൽ കാവൽക്കാരനായി ജോലി നോക്കുന്നയാളാണ് മാർക്.

അന്നയുടെ ക്രെഡി‌റ്റ് കാർഡ് സൂത്രത്തിൽ സ്വന്തമാക്കിയ മാർക് അത് ഹോട്ടലിലെ ലിഫ്‌റ്റിന്റെ സീലിംഗിൽ സൂക്ഷിച്ചു, എന്നാൽ ഇത് താൻ തമാശയ്‌ക്ക് ചെയ്‌തതാണെന്ന് പിന്നീട് മാ‌ർക് അഭിപ്രായപ്പെട്ടു. ശാരീരിക ബന്ധത്തിനിടയ്‌ക്ക് ടൗവൽ ഉപയോഗിച്ച് അന്നയുടെ കഴുത്തിൽ ഇടക്കിടെ തടവിയ ശേഷം അമർത്തി കൊലപ്പെടുത്തുകയാണ് മാർക് ചെയ്‌തതെന്ന് കോടതിയിൽ തെളിഞ്ഞു. ഇതോടെ വിശ്വസിച്ചയാൾ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർക്കിനെ കോടതി 18 വർഷത്തെ തടവിന് ശിക്ഷിച്ചത്.