ksrtc

തിരുവനന്തപുരം: ബോണ്ട്-3യുടെ വാർഷികം കെങ്കേമമായി ആഘോഷിച്ചു. രാവിലെ വെഞ്ഞാറമൂട് കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് ഡി ടി ഒ സുരേഷിന്റെ അഭാവത്തിൽ, ജി സി ഐ ഗോപന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ബോണ്ട് 3 ബസിലെ സ്ഥിരം യാത്രക്കാരായ ്രമിനിഗോപനും, ഗായത്രിയും ചേർന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു.

നിസാം (നിയമസഭ), പ്രമോദ് (സെക്രട്ടറിയേറ്റ് ),ശ്രീജിത്ത് & ഷമീർ (യൂണിവേഴ്‌സിറ്റി) എന്നിവർ ഉച്ചയ്ക്ക് ബിരിയാണി സ്‌പോൺസർ ചെയ്തു. രാജേഷും ഫാമിലിയും വൈകുന്നേരം ലഘുകടി വിതരണം ചെയ്തു. ബോണ്ട് ബസ് തുടങ്ങാൻ നേതൃത്വം വഹിച്ച വെഞ്ഞാറമൂട് മുൻ എ ടി ഒ ഷിജുവും ചടങ്ങിൽ പങ്കെടുത്തു. രാധാകൃഷ്ണൻ, കുന്നുംപുറത്തിന്റെ കവിതയും പ്രസംഗവും പരിപാടിയുടെ മാറ്റ് കൂട്ടി.

സജി സുരന്റെ ഗിറ്റാർ വായന വളരെ ഇമ്പമുണ്ടാക്കുന്നതുമായിരുന്നു. തുടർന്ന് വെങ്കിടേശൻ പോറ്റിയുടെ മനോഹരമായ ഗാനമേളയും ഉണ്ടായിരുന്നു. വൈകുന്നേരം മടക്കയാത്രയിൽ സഫീറുദീൻ, ബിജു, ലിനേജ് , മിനിഗോപൻ , ഗിരിജ വേറ്റിനാട് , ഷീല പൊയ്കക്കട , രമ്യപ്രഭ , വിനീത തുടങ്ങിയവരുടെ പാട്ടുകളോട് കൂടി വാർഷികാഘോഷ പരിപാടിക്ക് തിരശീല വീണു.

ആഘോഷപരിപാടിയിൽ പങ്കെടുത്ത ബോണ്ട് ഫാമിലി അംഗങ്ങൾക്കും, ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്ത മനോജ് , ലക്ഷ്മി , ലിബി , രേഖ തുടങ്ങിയവർക്കും, ഗ്രൂപ്പിൽ പാട്ട് പാടി ആഘോഷത്തിൽ പങ്കുചേർന്ന സജിതക്കും ബോണ്ട് ബസ് ടീം നന്ദി അറിയിച്ചു.