kk

ന്യുഡല്‍ഹി: കഴിഞ്ഞ എഴുപത് വർഷം ചെയ്‌തതിനെക്കാൾ കൂടുതൽ കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ചെയ്യാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീസമിതികളുമായും ഗ്രാമ ജല, ശുചിത്വ സമിതികളുമായും നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല്‍ ജീവന്‍ മിഷന്‍' 2019-ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചുവെന്നും ഇപ്പോള്‍ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും നരേന്ദ്ര മോദി. പറഞ്ഞു . 'സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ 2019 വരെ, നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ 2019-ല്‍ ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ജല കണക്ഷന്‍ നല്‍കി. ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി 'ഇന്നത്തെ ഇന്ത്യ' രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനായി 2019 ഓഗസ്റ്റ് 15-നാണ് നരേന്ദ്ര മോദി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രഖ്യാപിച്ചത്.