kk

തിരുവനന്തപുരം : കോസ്മറ്റോളജിസ്റ്റ് എന്ന രീതിയിൽ ചികിത്സ നടത്തിയത് ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ചിട്ടാണെന്ന് പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസന്‍ മാവുങ്കലിന്റെ മൊഴി. .താൻ ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവച്ചാണ് ചികിത്സ നടത്തിയതെന്നും മോൻസന്‍ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. കെ.​പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരനും സിനിമാതാരങ്ങളും അടക്കമുള്ളവരെ ഇയാൾ ചികിത്സിച്ചിട്ടുണ്ട്. അതിനിടെ ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു.

രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാ താരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.