corp

തിരുവനന്തപുരം: നികുതിയിനത്തിൽ പിരിച്ച തുക ബാങ്കിലടയ്‌ക്കാതെ വെട്ടിപ്പുനടത്തിയതിനെതിരെ കൗൺസിൽ ഹാളിൽതന്നെ സമരം ചെയ്യുന്ന കൗൺസില‌ർമാർ ഗാന്ധിജയന്തി ദിനത്തിൽ കുറിച്ചത് മികച്ച മാതൃക. നഗരസഭാ പരിസരവും കൗൺസിൽ ഹാളുമെല്ലാം ഗാന്ധിജയന്തി പ്രമാണിച്ച് ബിജെപി കൗൺസിലർമാർ തൂത്ത് വെടിപ്പാക്കി ശുചിയാക്കി.

ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷിന്റെ നേതൃത്വത്തിലുള‌ള കൗൺസിലർമാരാണ് കോർപറേഷൻ ഓഫീസ് വൃത്തിയാക്കിയത്. കൗൺസിലർമാരായ പി.അശോക്‌ കുമാർ, എം.ആർ ഗോപൻ എന്നിവരടക്കം കൗൺസിലർമാർ മുന്നിട്ടിറങ്ങി കോർപറേഷൻ പരിസരം ക്ളീൻ. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ അറസ്‌റ്റ് ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് കൗൺസിലർമാരുടെ തീരുമാനം.

bjp

അതേസമയം നികുതി തട്ടിപ്പിൽ ജനത്തിന് നഷ്‌ടം സംഭവിച്ചിട്ടില്ലെന്നും വിവാദത്തിൽ പരിഭ്രാന്തരാകേണ്ടെന്നും ഉദ്യോഗസ്ഥരിൽ നിന്നും നഷ്‌ടം തിരികെ പിടിക്കുന്നത് പരിഗണനയിലാണെന്നും മേയ‌ർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരസഭാ ഭരണം തകർക്കാൻ ഗൂഢാലോചന നടക്കുന്നതായും മേയർ ആരോപിച്ചു.