kk

ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്,​ കോൺഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണെന്നും ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാകുകയാണെന്നും അമരീന്ദർ ആരോപിച്ചു.

ഭീഷണിക്ക് വഴങ്ങിയാണ് 43 എം.എല്‍.എമാര്‍ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അമരീന്ദര്‍ പറഞ്ഞു പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വം, ആ കെടുകാര്യസ്ഥത മറച്ചുവെക്കാന്‍ മനഃപൂര്‍വം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ല്‍ ആരോപിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ 79 എം.എല്‍.എമാരില്‍ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന രണ്‍ദീപ് സുര്‍ജെവാലയുടെ അവകാശവാദത്തിന് പിന്നാലെയാണ് അമരീന്ദറിന്റെ പ്രതികരണം. തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രണ്‍ദീപ് സുര്‍ജെവാലയും പറയുന്ന എം.എല്‍.എമാരുടെ എണ്ണത്തില്‍ പൊരുത്തക്കേടുണ്ടെന്നും അമരീന്ദര്‍ പരിഹസിച്ചു. .

തലേദിവസം ഹരീഷ് റാവത്ത് 43 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്തെഴുതിയെന്നാണ് നവ്‌ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവന്‍ പാര്‍ട്ടിയിലും വ്യാപിച്ചിരിക്കുന്നു അടുത്ത തവണ , 117 എം.എല്‍.എമാരും തനിക്കെതിരെ കത്തെഴുതിയെന്ന് അവകാശപ്പെടുമെന്നും അമരീന്ദര്‍ പറഞ്ഞു. അവരുടെ നുണകള്‍ പോലും അവര്‍ക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.