കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളെ കഴുത്തറുത്ത് കൊല്ലാൻ പ്രതി അഭിഷേകിന് പരിശീലനം കിട്ടിയോ എന്ന സംശയത്തിൽ പൊലീസ്. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്നാണ് അഭിഷേകിന്റെ മൊഴി.
അഭിഷേകിന്റെ മൊബൈൽ ഫോൺ പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ അപേക്ഷ നൽകും.അതേസമയം വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി ഇന്ന് നിഥിനയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സന്ദർശനം.
ഒക്ടോബർ ഒന്നിന് പരീക്ഷയെഴുതി പുറത്തിറങ്ങിയ നിഥിനയെ സഹപാഠിയായ അഭിഷേക് പേപ്പർ കട്ടർ കൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രണ്ട് വർഷമായി പ്രണയത്തിലായിരുന്നെന്നും, നിഥിന പിന്മാറിയതാണ് പകയ്ക്ക് കാരണമെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.