ഇടുക്കി: മോൻസണെതിരെ എസ്‌റ്റേറ്റ് തട്ടിപ്പ് പരാതി.ശാന്തൻപാറയിലെ ആയിരം ഏക്കർ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. താൻ അറിയാതെ ജി ഐ ഇ പ്ലാന്റേഷൻ വിൽക്കാൻ ശ്രമിച്ചുവെന്നാണ് എസ്റ്റേറ്റ് ഉടമയായ തൃശൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ പരാതി.
രണ്ട് വർഷത്തിനിടെ മോൻസണെതിരെ 57 പരാതികൾ നൽകി. മോൻസൺ റിസോർട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്നും അബ്ദുൾ ഖാദർ പറഞ്ഞു. എന്നാൽ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം തട്ടിപ്പ് കേസിൽ മോൻസൺ ചമച്ച വ്യാജരേഖയുടെ ഉറവിടത്തെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. വ്യാജരേഖ ചമയ്ക്കാൻ ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.