കോട്ടയം: പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിഥിനയെ കൊലപ്പെടുത്താൻ പ്രതിയായ അഭിഷേക് നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണം.പ്രണയാഭ്യർഥന നിരസിച്ചതിന് പുറമെ സംശയവുമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
പ്രണയം തുടരാൻ നിഥിനയോട് അഭ്യർത്ഥിക്കാനും, അവൾ അതിനു തയ്യാറായില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമായിരുന്നു തന്റെ പദ്ധതിയെന്നായിരുന്നു പ്രതി നേരത്തെ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കള്ളമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഒരാഴ്ച മുൻപ് തന്നെ ഇയാൾ ബ്ലേഡ് വാങ്ങി. ശേഷം കട്ടറിലെ തുരുമ്പെടുത്ത ബ്ലേഡിന് പകരം പുതിയത് ഇട്ടു.നിഥിനയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഇയാൾ സുഹൃത്തിന് സന്ദേശമയക്കുകയും ചെയ്തിരുന്നു. പ്രതി നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൃത്യം ചെയ്യാൽ ഇയാൾക്ക് ആരെങ്കിലും പരിശീലനം നൽകിയിട്ടുണ്ടോയെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. ആദ്യത്തെ കുത്തിൽ തന്നെ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. ഇതാണ് സംശയത്തിന് പ്രധാന കാരണം.