mahatma

കൊച്ചി: രാജ്യത്ത് ഇതുവരെ രാഷ്‌ട്രപിതാവിന്റെ പ്രതിമയില്ലാത്ത ഏക പ്രദേശമായിരുന്ന ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത് കഴിഞ്ഞദിവസമായിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷമാണ് കവരത്തിയിൽ പ്രതിമ അനാച്ഛാദനം നടന്നത്. ഇതിന് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചത്.

എന്നാൽ പ്രതിമ അനാച്ഛാദന ചടങ്ങിനോടനുബന്ധിച്ച് സ്ഥാപിച്ച കമാനങ്ങളിലും പോസ്റ്ററുകളിലും ഗാന്ധിജിയുടെ ചിത്രമില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഗാന്ധിജിക്ക് പകരം നിറഞ്ഞു നിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും ചിത്രങ്ങൾ മാത്രമാണെന്നും കമാനത്തിന്റെ ഏറ്റവും മുകളിൽ ഗാന്ധിജിയുടെ രേഖാചിത്രം മാത്രമാണ് ചേർത്തിട്ടുളളതെന്നുമാണ് ആക്ഷേപം.

അധികൃതരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മഹാത്മാ ഗാന്ധി പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ ഗാന്ധി ഫോട്ടോ എവിടെയെന്നാണ് എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ചോദ്യം. മറ്റുചിലർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയെ ഇന്ത്യയുടെ പുതിയ മഹാത്മാവായി മാറ്റാനുള്ള ബോധപൂവർമായ ശ്രമമാണ് ഇതിനുപിന്നിലെന്നാണ് അവർ പറയുന്നത്. രാജ്യവും ദ്വീപും ഇതുവരെ ഭരിച്ചവർ ചെയ്യാത്ത

മഹത്തായ കാര്യം ഇപ്പോഴത്തെ കേന്ദ്രസർക്കാർ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്നവർ മനപൂർവമാണ് ഇത്തരമൊരു സന്ദർഭം ഉണ്ടാക്കിയതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വിവാദത്തെക്കുറിച്ച് ദ്വീപ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

It is the lokarpan ceremony of mahatma gandhi statue but no mahatma gandhi photo in it.
Courtesy:- @Ingrid_Bergman1 @RagaTimes @reji_peter @HarrisD63432503 @hsgmla @NSUITamilNadu @anuragteddy pic.twitter.com/ICzoc3bowQ

— Dravidian (@Dravidian1967) October 1, 2021

Where is Mahatma Gandhi? pic.twitter.com/gJsomIvf45

— Swati Chaturvedi (@bainjal) October 2, 2021

Very soon, history will be changed and Modi will become new MAHATMA of India

— Pradeep Sethi (@MrPradeepSethi) October 2, 2021