rcog

ചെന്നൈ: ഓൾ ഇന്ത്യ കോ ഓർഡിനേഷൻ കമ്മിറ്റി (എ ഐ സി സി ) റോയൽ കോളേജ് ഒഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനകോളജിസ്റ്റ് (ആർ സി ഒ ജി) യുടെ 34-ാം വാർഷിക സമ്മേളനം വെള്ളിയാഴ്ച്ച ചെന്നൈയിൽ ആരംഭിച്ചു.ആർ സി ഒ ജി പ്രസിഡന്റ് ഡോ.എഡ്ഡി മോറിസ് ഉദ്ഘാടനം ചെയ്തു.ഇന്ത്യയിൽ നിന്നാണ് റോയൽ കോളേജിന് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അംഗങ്ങൾ ഉള്ളതെന്നും കൊവിഡുമായി ബന്ധപ്പട്ട് റോയൽ കോളേജ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി അന്താരാഷ്ട്ര തലത്തിൽ വരെ പ്രശംസിക്കപ്പെട്ടതാണെന്നും കേരളത്തിലെ നവജാത ശിശുമരണ നിരക്കും മാതൃമരണ നിരക്കും രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിനുള്ള സന്ദേശത്തിൽ വ്യക്തമാക്കി. കേരള സർക്കാർ എന്നും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ആരോഗ്യമന്ത്രി വീണാജോർജ് ആശംസകൾ അറിയിച്ചു.

സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്നതായിരുന്നു സമ്മേളനത്തിലെ പ്രമേയം. പ്രൊഫ. അരുൾ കുമരൻ (ഫിഗോ മുൻ പ്രസിഡന്റ്), കേറ്റ് ലാങ്കസ്റ്റർ (ചീഫ് എക്സിക്യൂട്ടീവ്) എന്നിവരായിരുന്നു ചടങ്ങിൽ മുഖ്യാതിഥികൾ. ഡോ.ഉമാ റാം (അദ്ധ്യക്ഷ, എ ഐ സി സി ആർ സി ഒ ജി) സ്വാഗതം ആശംസിച്ചു. ഡോ.ഭാസ്‌ക്കർ പാൽ ( ഓൾ ഇന്ത്യ ചെയർ) സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.ഡോ. മായാദേവി കുറുപ്പ്(ഓർഗനൈസിംഗ് സെക്രട്ടറി) നന്ദി പറഞ്ഞു.