തിരുവനന്തപുരം: വൈക്കം കായലിന്റെ സൗന്ദര്യമാസ്വദിച്ച് കായൽ കാറ്റുമേറ്റ് ബസിൽ ഇനി വിവിധ രുചികൾ ആസ്വദിക്കാം. ഇരുനില ബസിൽ ഒരുക്കിയ ഭക്ഷണ ശാലയുമായി കെ എസ് ആർ ടി സി എത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഭക്ഷണ ശാലയിൽ ഇന്ത്യൻ രുചിക്ക് പുറമേ വിദേശ രുചികളും വിളമ്പും. ആനവണ്ടിയിൽ ഒരുങ്ങുന്ന ഭക്ഷണ ശാലയിൽ സാധാരണ റെസ്റ്റോറൻഡുകളിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളുമുണ്ടാകും. നല്ലൊരു ദൃശ്യാനുഭവവും രുചിയനുഭവവും സമ്മാനിക്കുന്നതിനൊടൊപ്പം കെ എസ് ആർ ടി സിക്കും ഇതിലൂടെ ഉയർത്തെഴുന്നേൽക്കാനാകും. കെ എസ് ആർ ടി സി ഫുഡ് ഓൺ വീൽസ് പദ്ധതി പ്രകാരം കെ ടി ഡി സിയുമായി ചേർന്നുള്ള ആദ്യ സംരഭമാണ് വൈക്കത്ത് ഒരുക്കിയിരിക്കുന്നത്.