mortal-remains-of-four-mi

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ത്രിശൂല പർവതത്തിലുണ്ടായ ഹിമപാതത്തിൽ കാണാതായ നാല് നാവിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഹരി ഓം,ലഫ്. കമാന്റർമാരായ രജ്‌നികാന്ത് യാദവ്, യോഗേഷ് തിവാരി,അനന്ദ് കുക്രേതി എന്നിവരാണ് മരിച്ചത്. പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ കേണൽ അമിത് ബിഷ്‌തിന്റെ നേതൃത്വത്തിൽ ശക്തമാക്കി. കര,വ്യോമ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും തെരച്ചിലിൽ പങ്കാളികളാണ്.

അപകടത്തിൽ ധീരന്മാരായ സൈനികരെയാണ് നഷ്‌ടമായതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.